പ്രൊജക്റ്റിനെ കുറിച്ച്

സ്വാഗതം.....! 

കര്‍ത്താവില്‍ പ്രിയ സുഹൃത്തേ,

നിങ്ങളുടെ മാതൃഭാഷയില്‍ ദൈവവചനം വായിച്ചു പഠിക്കുവാനും, ആത്മിക വളര്‍ച്ചക്ക് ഉതകുന്ന വിവിധ മെറ്റീരിയലുകള്‍ ലഭിക്കുവാനും നിങ്ങള്‍ ആഗ്രഹിച്ചിരുന്നോ? ഒരു നിമിഷം നിങ്ങളുടെ ഇന്‍റര്‍നെറ്റ് ബ്രൌസറില്‍ ഈ അഡ്രസ്‌ ഒന്ന് ടൈപ്പ് ചെയ്യൂ..  www.GodsOwnLanguage.com

ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സംസാര ഭാഷയാണ്‌ 3.80 കോടി മലയാളികള്‍ സംസാരിക്കുന്ന മലയാളം എന്ന തെന്നിന്ത്യന്‍ ഭാഷ. മലയാളത്തില്‍ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ ഒരു കുട കീഴില്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'ദൈവത്തിന്‍റെ സ്വന്തം ഭാഷ' എന്ന വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. 

"സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ." (മത്തായി 10:8) 

എങ്ങനെ നിങ്ങള്ക്ക് ഇതില്‍ പങ്കു ചേരാം : 

ഈ ഉദ്ദേശ്യലക്ഷ്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഞങ്ങളോട് പങ്കു ചേരാവുന്നതാണ്. നിങ്ങള്‍ ഒരു എഴുത്തുകാരനോ, ഗായകനോ, പ്രസാധകനോ ആണോ? മലയാളത്തില്‍ ഉള്ള നിങ്ങളുടെ ഒരു പി.ഡി.എഫ്. ബുക്ക്‌, എം.പി.3 ഗാനം അല്ലെങ്കില്‍ ഒരു ബൈബിള്‍ ക്ലാസ്സിന്റെ ഓഡിയോ അല്ലെങ്കില്‍ വീഡിയോ, ഞങ്ങള്‍ക്ക് അയച്ചു തരൂ. ഞങ്ങള്‍ അത് ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാം... നിങ്ങള്‍ അയച്ചു തരുന്ന കൃതികളുടെ കോപ്പിറൈറ്റ് നിങ്ങളില്‍ നിഘ്ഷിപ്തം ആയിരിക്കും. നിങ്ങളുടെ പേരില്‍ തന്നെയാകും അതാതു മെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കുക. 

നിങ്ങള്‍ ഏവരുടെയും സഹായ-സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. 

നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്, ബന്ധുകള്‍ക്ക്, സഭയിലെ സഹവിശ്വാസികള്‍ക്ക്,പരിചയക്കാര്‍ക്ക്, ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്ക്, ഈ സന്ദേശം ഫോര്‍വേഡ് ചെയ്യുക. www.GodsOwnLanguage.com എന്ന വെബ്സൈറ്റ് ഷെയര്‍ ചെയ്യുക. ഇതില്‍ പ്രസിദ്ധീകരിക്കുവാന്‍ മെറ്റീരിയലുകള്‍ അയച്ചു തരിക. 

ഞങ്ങളുടെ ഈ എളിയ സംരംഭത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ബന്ധപെടുക :- godsownlanguage@gmail.com

കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക :- www.facebook.com/GodsOwnLanguage 

നന്ദി...!
പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍മിക്കുക,
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ...

'ദൈവത്തിന്‍റെ സ്വന്തം ഭാഷ'യുടെ പിന്നണി പ്രവര്‍ത്തകര്‍. 

(ഒരു നിമിഷം : ഈ വെബ്സൈറ്റ് നിലവില്‍ ഡെവലപ്പ്മെന്റ് പ്രക്രിയയില്‍ ആയിരിക്കുന്നത് കൊണ്ട് താങ്കളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് വളരെ വിലയേറിയതാണ്. ദയവായി താഴെയുള്ള ഫീഡ്ബാക്ക് ഫോം ഉപയോഗിച്ചോ അല്ലെങ്കില്‍ godsownlanguage@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയില്‍ അയച്ചോ തങ്ങളുടെ അഭിപ്രായം അറിയിക്കുക. നന്ദി...!) 

Free